Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vatican City

ആ​ശു​പ​ത്രി വി​ട്ട് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പൊ​തു​വേ​ദി​യി​ൽ; വി​ശ്വാ​സി​ക​ളെ അ​ഭി​വാ​ദ്യം ചെ​യ്ത് മാ​ർ​പാ​പ്പ

വ​ത്തി​ക്കാ​ൻ സി​റ്റി: ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം ആ​ദ്യ​മാ​യി വി​ശ്വാ​സി​ക​ൾ​ക്കു മു​ന്നി​ലെ​ത്തി ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ. ഞാ​യ​റാ​ഴ്ച അ​പ്പോ​സ്തോ​ലി​ക് കൊ​ട്ടാ​ര​ത്തി​ൽ​നി​ന്ന് വി​ശ്വാ​സി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത മാ​ർ​പാ​പ്പ​യ്ക്ക് സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ വി​ശ്വാ​സി​ക​ൾ ആ​ഹ്ലാ​ദാ​ര​വ​ങ്ങ​ളോ​ടെ​യാ​ണ് വ​ര​വേ​ൽ​പ്പ് ന​ൽ​കി​യ​ത്.

വി​ശ്വാ​സി​ക​ൾ​ക്കു നേ​രെ കൈ​വീ​ശി അ​ഭി​വാ​ദ്യം ചെ​യ്ത മാ​ർ​പാ​പ്പ തു​ട​ർ​ന്ന് പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം ആ​ദ്യ​മാ​യി പൊ​തു​വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട മാ​ർ​പാ​പ്പ​യെ കാ​ണാ​ൻ നി​ര​വ​ധി വി​ശ്വാ​സി​ക​ളാ​ണ് ച​ത്വ​ര​ത്തി​ൽ ഒ​ത്തു​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് മാ​ർ​പാ​പ്പ​യ്ക്ക് ശ്വാ​സ​കോ​ശ അ​ർ​ബു​ദം സ്ഥി​രീ​ക​രി​ച്ച​താ​യി വ​ത്തി​ക്കാ​ൻ അ​റി​യി​ച്ച​ത്. 

വ​ല​ത് ശ്വാ​സ​കോ​ശ​ത്തി​ന്‍റെ താ​ഴ്ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന മു​ഴ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്തി​രു​ന്നു. റോ​മി​ലെ ജെ​മെ​ല്ലി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം ആ​ശു​പ​ത്രി​യി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന മാ​ർ​പാ​പ്പ ശ​നി​യാ​ഴ്ച​യാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്. അ​തി​നു​ശേ​ഷ​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ പൊ​തു​പ​രി​പാ​ടി​യാ​യി​രു​ന്നു ഞാ​യ​റാ​ഴ്ച​ത്തേ​ത്.

International

പ്രത്യാശയുടെ ജൂ​ബി​ലി​വ​ർ​ഷ​ത്തി​ന് ഇ​ന്ന് ഔ​ദ്യോ​ഗി​ക സ​മാ​പ​നം

വ​​​​ത്തി​​​​ക്കാ​​​​ന്‍ സി​​​​റ്റി: സാ​​​ർ​​​വ​​​ത്രി​​​ക​​​സ​​​ഭ​​​യി​​​ലെ പ്ര​​​​ത്യാ​​​​ശ​​​​യു​​​​ടെ ജൂ​​​​ബി​​​​ലി​​​​വ​​​​ർ​​​​ഷാ​​​​ച​​​​ര​​​​ണം ഇ​​​​ന്ന് ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി സ​​​​മാ​​​​പി​​​​ക്കും.

ഇ​​​​ന്നു രാ​​​വി​​​ലെ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക​​​​യു​​​​ടെ വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ല്‍ ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ അ​​​​ട​​​​യ്ക്കു​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് 2025 ജൂ​​​​ബി​​​​ലി​​​വ​​​​ര്‍​ഷ​​​​ത്തി​​​​ന് സ​​​​മാ​​​​പ​​​​ന​​​​മാ​​​​കു​​​​ക. ഈ​​​​ശോ​​​​മി​​​​ശി​​​​ഹാ​​​​യു​​​​ടെ പ്ര​​​​ത്യ​​​​ക്ഷീ​​​​ക​​​​ര​​​​ണ തി​​​​രു​​​​നാ​​​​ള്‍ ദി​​​​ന​​​​മാ​​​​യ ഇ​​​​ന്ന് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ൽ ആ​​​​ഘോ​​​​ഷ​​​​മാ​​​​യ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക​​​​യു​​​​ടെ വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ൽ തു​​​​റ​​​​ന്ന് 2024 ഡി​​​​സം​​​​ബ​​​​ര്‍ 24ന് ​​​​ഫ്രാ​​​​ന്‍​സി​​​​സ് മാ​​​​ര്‍​പാ​​​​പ്പ​​​​യാ​​​​ണ് ജൂ​​​​ബി​​​​ലി​​​​വ​​​​ർ​​​​ഷാ​​​​ച​​​​ര​​​​ണം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത​​​​ത്.

ജൂ​​​​ബി​​​​ലി​​​​വ​​​​ര്‍​ഷ​​​​ത്തി​​​​ൽ 12 മാ​​​​സ​​​​ത്തി​​​​നി​​​​ടെ ഏ​​​​ക​​​​ദേ​​​​ശം മൂ​​​​ന്നു കോ​​​​ടി തീ​​​​ര്‍​ഥാ​​​​ട​​​​ക​​​​ർ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക​​​​യു​​​​ടെ വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ലി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​യ​​​​താ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്നു.

ഈ​​​​ശോ​​​​മി​​​​ശി​​​​ഹാ​​​​യു​​​​ടെ പീ​​​​ഡാ​​​​നു​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ​​​​യും കു​​​​രി​​​​ശു​​​​മ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും ഉ​​​​ത്ഥാ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും 2000-ാം വാ​​​​ർ​​​​ഷി​​​​കാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച അ​​​​സാ​​​​ധാ​​​​ര​​​​ണ ജൂ​​​​ബി​​​​ലി​​​വ​​​​ർ​​​​ഷ​​​​മാ​​​​യ 2033ലാ​​​​യി​​​​രി​​​​ക്കും ഇ​​​​നി വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ലു​​​​ക​​​​ൾ തു​​​​റ​​​​ക്ക​​​​പ്പെ​​​​ടു​​​​ക.

സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്‌​​​​സ് ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ൽ തു​​​​റ​​​​ക്ക​​​​പ്പെ​​​​ട്ട വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ലി​​​​നു​​​​പു​​​​റ​​​​മെ ജൂ​​​​ബി​​​​ലി​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ റോ​​​​മി​​​​ൽ മ​​​​റ്റു നാ​​​​ല് വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ലു​​​​ക​​​​ൾ​​​​കൂടി തു​​​​റ​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

സെ​​​​ന്‍റ് ജോ​​​​ൺ ലാ​​​​റ്റ​​​​റ​​​​ൻ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ലും മേ​​​​രി മേ​​​​ജ​​​​ർ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ലും സെ​​​​ന്‍റ് പോ​​​​ൾ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ലും റോ​​​​മി​​​​ലെ റെ​​​​ബി​​​​ബി​​​​യ ജ​​​​യി​​​​ലി​​​​ലു​​​​മാ​​​​ണ് വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ൽ തു​​​​റ​​​​ന്ന​​​​ത്. ത​​​​ട​​​​വു​​​​കാ​​​​രെ അ​​​​വ​​​​രു​​​​ടെ ഹൃ​​​​ദ​​​​യം തു​​​​റ​​​​ക്കാ​​​​ൻ ക്ഷ​​​​ണി​​​​ച്ചു​​​​കൊ​​​​ണ്ട്, അ​​​​വ​​​​രു​​​​ടെ മോ​​​​ച​​​​ന​​​​ത്തി​​​​ന്‍റെ​​​​യും വീ​​​​ണ്ടെ​​​​ടു​​​​പ്പി​​​​ന്‍റെ​​​​യും പ്ര​​​​ത്യാ​​​​ശ​​​​യു​​​​ടെ​​​​യും പ്ര​​​​തീ​​​​ക​​​​മാ​​​​യാ​​​​ണു പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത പേ​​​​പ്പ​​​​ൽ ബ​​​​സി​​​​ലി​​​​ക്ക​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ച്ച് ആ​​​​ദ്യ​​​​മാ​​​​യി റോ​​​​മി​​​​ലെ റെ​​​​ബി​​​​ബി​​​​യ ജ​​​​യി​​​​ലി​​​​ൽ വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ൽ സ്ഥാ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.

ജൂ​​​​ബി​​​​ലി​​​വ​​​​ര്‍​ഷ​​​​ത്തി​​​​ന്‍റെ സ​​​​മാ​​​​പ​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ആ​​​​ദ്യം അ​​​​ട​​​​ച്ച​​​​ത് സെ​​​​ന്‍റ് മേ​​​​രി മേ​​​​ജ​​​​ര്‍ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ലെ വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ലാ​​​​ണ്. ക്രി​​​​സ്മ​​​​സ് ദി​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ച​​​​ട​​​​ങ്ങ്.

ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഡി​​​​സം​​​​ബ​​​​ര്‍ 27ന് ​​​​സെ​​​​ന്‍റ് ജോ​​​​ണ്‍ ലാ​​​​റ്റ​​​​റ​​​​ന്‍ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ലെ വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ലും ഡി​​​​സം​​​​ബ​​​​ര്‍ 28ന് ​​​​സെ​​​​ന്‍റ് പോ​​​​ള്‍ ബ​​​​സി​​​​ലി​​​​ക്ക​​​​യു​​​​ടെ വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ലും അ​​​​ട​​​​ച്ചു.

തി​​​​രു​​​​ക്കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ തി​​​​രു​​​​നാ​​​​ൾ​​​​ദി​​​​ന​​​​മാ​​​​യി​​​​രു​​​​ന്ന ഡി​​​​സം​​​​ബ​​​​ർ 28ന് ​​​​ലോ​​​​ക​​​​മെ​​​​ങ്ങും ജൂബിലി വ​​​​ർ​​​​ഷാ​​​​ച​​​​ര​​​​ണം സ​​​​മാ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

International

കഴിഞ്ഞവർഷം കൊല്ലപ്പെട്ടത് 17 മിഷണറിമാർ

വ​​​ത്തി​​​ക്കാ​​​ന്‍ സി​​​റ്റി: ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത് 17 മി​​​ഷ​​​ണ​​​റി​​​മാ​​​ർ. ക​​​ത്തോ​​​ലി​​​ക്കാ​​​ മാ​​​ധ്യ​​​മ​​​മാ​​​യ ഫി​​​ഡെ​​​സ് വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഈ ​​​വി​​​വ​​​ര​​​മു​​​ള്ള​​​ത്.

ഇ​​​തോ​​​ടെ ക​​​ഴി​​​ഞ്ഞ 25 വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ജീ​​​വ​​​ത്യാ​​​ഗം ചെ​​​യ്ത മി​​​ഷ​​​ണ​​​റി​​​മാ​​​രു​​​ടെ എ​​​ണ്ണം 626 ആ​​​യി ഉ​​​യ​​​ർ​​​ന്നു. വി​​​ശ്വാ​​​സ​​​ത്തെ പ്ര​​​തി കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ വൈ​​​ദി​​​ക​​​ര്‍, ക​​​ന്യാ​​​സ്ത്രീ​​​ക​​​ൾ, സെ​​​മി​​​നാ​​​രി​​​ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, അ​​​ല്മാ​​​യ​​​ർ എ​​​ന്നി​​​വ​​​രു​​​ള്‍പ്പെ​​​ടു​​​ന്നു.

ഭൂ​​​ഖ​​​ണ്ഡം തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം 2025ൽ ​​​ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മി​​​ഷ​​​ണ​​​റി​​​മാ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത് ആ​​​ഫ്രി​​​ക്ക​​​യി​​​ലാ​​​ണ്. ആ​​​റു വൈ​​​ദി​​​ക​​​ർ, ര​​​ണ്ട് സെ​​​മി​​​നാ​​​രി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, ര​​​ണ്ട് മ​​​ത​​​ബോ​​​ധ​​​ന അ​​​ധ്യാ​​​പ​​​ക​​​ര്‍ എ​​​ന്നി​​​വ​​​രു​​​ള്‍പ്പെ​​​ടെ പ​​​ത്തു മി​​​ഷ​​​ണ​​​റി​​​മാ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. അ​​​മേ​​​രി​​​ക്ക​​​യി​​​ല്‍ ര​​​ണ്ടു വൈ​​​ദി​​​ക​​​രും ര​​​ണ്ടു ക​​​ന്യാ​​​സ്ത്രീ​​​ക​​​ളും കൊ​​​ല്ല​​​പ്പെ​​​ട്ടു.

കൊ​​​ല്ല​​​പ്പെ​​​ട്ട മി​​​ഷ​​​ണ​​​റി​​​മാ​​​രി​​​ല്‍ ഒ​​​രു വൈ​​​ദി​​​ക​​​നും അ​​​ല്മാ​​​യ​​​നും ഉ​​​ള്‍പ്പെ​​​ടെ ര​​​ണ്ടു​​​പേ​​​ർ ഏ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ്. ഒ​​​രു വൈ​​​ദി​​​ക​​​ന്‍ യൂ​​​റോ​​​പ്പി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​തേ​​​സ​​​മ​​​യം, അ​​​നൗ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം ലോ​​​ക​​​മെ​​​മ്പാ​​​ടും നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് മി​​​ഷ​​​ണ​​​റി​​​മാ​​​രും ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ക്രൈ​​​സ്ത​​​വ​​​രും ക്രി​​​സ്തു​​​വി​​​ശ്വാ​​​സ​​​ത്തെപ്ര​​​തി കൊ​​​ല്ല​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് വി​​​വി​​​ധ റി​​​പ്പോ​​​ര്‍ട്ടു​​​ക​​​ള്‍ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്.

International

സമാധാനമെന്നത് കൂട്ടുത്തരവാദിത്വം: ലെയോ മാർപാപ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: സ​​​മാ​​​ധാ​​​ന​​​മെ​​​ന്ന​​​ത് കൂ​​​ട്ടു​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണെ​​​ന്ന് ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ. ക്രി​​​സ്മ​​​സ് ദി​​​ന​​​ത്തി​​​ൽ ഊ​​​ർ​​​ബി എ​​​ത്ത്ഓ​​​ർ​​​ബി സ​​​ന്ദേ​​​ശം ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ല​​​ബ​​​ന​​​ൻ, പ​​​ല​​​സ്തീ​​​ൻ, ഇ​​​സ്ര​​​യേ​​​ൽ, സി​​​റി​​​യ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നീ​​​തി​​​യും സ​​​മാ​​​ധാ​​​ന​​​വും സ്ഥി​​​ര​​​ത​​​യും ഉ​​​ണ്ടാ​​​കാ​​​ൻ മാ​​​ർ​​​പാ​​​പ്പ പ്രാ​​​ർ​​​ഥി​​​ച്ചു. യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ സ​​​ത്യ​​​സ​​​ന്ധ​​​വും പ​​​ര​​​സ്പ​​​ര​​​ബ​​​ഹു​​​മാ​​​ന​​​ത്തി​​​ലു​​​ള്ള​​​തു​​​മാ​​​യ ച​​​ർ​​​ച്ച​​​യ്ക്ക് മാ​​​ർ​​​പാ​​​പ്പ ആ​​​ഹ്വാ​​​നം ചെ​​​യ്തു.

“ലോ​​​ക​​​മെ​​​ന്പാ​​​ടും തു​​​ട​​​രു​​​ന്ന, പ്ര​​​ത്യേ​​​കി​​​ച്ച് അ​​​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട്ട യു​​​ദ്ധ​​​ങ്ങ​​​ളു​​​ടെ ഇ​​​ര​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി​​​യും അ​​​നീ​​​തി​​​യും അ​​​സ്ഥി​​​ര​​​ത​​​യും മ​​​ത​​​പീ​​​ഡ​​​ന​​​വും ഭീ​​​ക​​​ര​​​വാ​​​ദ​​​വും മൂ​​​ലം ബു​​​ദ്ധി​​​മു​​​ട്ട് അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​വേ​​​ണ്ടി​​​യും ബെ​​​ത്‌​​​ലേ​​​ഹ​​​മി​​​ലെ ശി​​​ശു​​​വി​​​ൽ​​​നി​​​ന്ന് സ​​​മാ​​​ധാ​​​ന​​​വും ആ​​​ശ്വാ​​​സ​​​വും ന​​​മു​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം” -മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു.

സു​​​ഡാ​​​ൻ, സൗ​​​ത്ത് സു​​​ഡാ​​​ൻ, മാ​​​ലി, ബു​​​ർ​​​ക്കി​​​ന ഫാ​​​സോ, ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് റി​​​പ്പ​​​ബ്ലി​​​ക് ഓ​​​ഫ് കോം​​​ഗോ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും ലോ​​​ക​​​ത്തെ മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ലും യു​​​ദ്ധ​​​ത്തി​​​നും സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നും ഇ​​​ര​​​ക​​​ളാ​​​യ​​​വ​​​രോ​​​ട് മാ​​​ർ​​​പാ​​​പ്പ ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഹെ​​​യ്ത്തി, മ്യാ​​​ൻ​​​മ​​​ർ, ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി​​​യും അ​​​ദ്ദേ​​​ഹം പ്രാ​​​ർ​​​ഥി​​​ച്ചു. താ​​​യ് ലാ​​​ൻ​​​ഡും കം​​​ബോ​​​ഡി​​​യ​​​യും ത​​​മ്മി​​​ൽ പൗ​​​രാ​​​ണി​​​ക കാ​​​ലം മു​​​ത​​​ലു​​​ള്ള സൗ​​​ഹൃ​​​ദം പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​നും മാ​​​ർ​​​പാ​​​പ്പ പ്രാ​​​ർ​​​ഥി​​​ച്ചു.

"ഏ​​​വ​​​ർ​​​ക്കും സ​​​ന്തോ​​​ഷം നി​​​റ​​​ഞ്ഞ ഒ​​​രു ക്രി​​​സ്മ​​​സ്! ക്രി​​​സ്തു​​​വി​​​ന്‍റെ സ​​​മാ​​​ധാ​​​നം നി​​​ങ്ങ​​​ളു​​​ടെ ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ലും നി​​​ങ്ങ​​​ളു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലും വാ​​​ഴ​​​ട്ടെ''എ​​​ന്ന ആ​​​ശം​​​സ​​​യും പ്ര​​​ഭാ​​​ഷ​​​ണ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​നം ഇ​​​റ്റാ​​​ലി​​​യ​​​ൻ, ഫ്ര​​​ഞ്ച്, ഇം​​​ഗ്ലീ​​​ഷ്, ജ​​​ർ​​​മ​​​ൻ, സ്പാ​​​നി​​​ഷ്, പോ​​​ർ​​​ച്ചു​​​ഗീ​​​സ്, അ​​​റ​​​ബ്, ചൈ​​​നീ​​​സ്, ലാ​​​റ്റി​​​ൻ ഭാ​​​ഷ​​​ക​​​ളി​​​ൽ മാ​​​ർ​​​പാ​​​പ്പ നേ​​​ർ​​​ന്നു.

NRI

ക്രി​സ്മ​സ് ദീ​പ​പ്ര​ഭ​യി​ൽ വ​ത്തി​ക്കാ​ൻ

വ​ത്തി​ക്കാ​ന്‍ സി​റ്റി: ലോ​കം ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്കു പ്ര​വേ​ശി​ക്ക​വെ, വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ലെ ക്രി​സ്മ​സ് ട്രീ​യും പു​ൽ​ക്കൂ​ടും അ​നാ​വ​ര​ണം ചെ​യ്തു.

ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളെ സാ​ക്ഷി​യാ​ക്കി വ​ത്തി​ക്കാ​ൻ സ്റ്റേ​റ്റ് ഗ​വ​ർ​ണ​റേ​റ്റ് പ്ര​സി​ഡ​ന്‍റ് സി​സ്റ്റ​ർ റാ​ഫേ​ല പെ​ട്രി​നി​യും ക്രി​സ്മ​സി​ന് ട്രീ​യും പു​ല്‍​ക്കൂ​ടും ഒ​രു​ക്കി ന​ൽ​കി​യ പ്ര​തി​നി​ധി​ക​ളും വി​വി​ധ ഇ​റ്റാ​ലി​യ​ന്‍ രൂ​പ​ത​ക​ളി​ല്‍​നി​ന്നു​ള്ള വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ലാ​ണ് ട്രീ​യും പു​ല്‍​ക്കൂ​ടും പ്ര​കാ​ശി​പ്പി​ച്ച​ത്.

സി​സ്റ്റ​ർ റാ​ഫേ​ല പെ​ട്രി​നി​യാ​ണ് ഉ​ദ്ഘാ​ട​ന​ക​ര്‍​മം നി​ര്‍​വ​ഹി​ച്ച​ത്. വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ലെ ബോ​ൾ​സാ​നോ രൂ​പ​ത​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ബി​ഷ​പ് ഇ​വോ മ്യൂ​സ​റും ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ സെ​ക്ര​ട്ട​റി ജ​ന​റ​ൽ​മാ​രാ​യ ആ​ർ​ച്ച്ബി​ഷ​പ് എ​മി​ലി​യോ നാ​പ്പ​യും ബി​ഷ​പ് ജ്യു​സെ​പ്പെ പു​ഗ്ലി​സി-​അ​ലി​ബ്രാ​ണ്ടി​യും ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഇ​റ്റ​ലി​യി​ലെ ബോ​ൾ​സാ​നോ പ്ര​വി​ശ്യ​യി​ൽ​നി​ന്നു കൊ​ണ്ടു​വ​ന്ന 88 അ​ടി ഉ​യ​ര​മു​ള്ള മ​ര​മാ​ണ് ക്രി​സ്മ​സ് ട്രീ​യാ​യി ഉ​പ​യോ​ഗി​ച്ച​ത്. ഇ​റ്റ​ലി​യി​ലെ സ​ലേ​ർ​ണൊ പ്ര​വി​ശ്യ​യും നോ​ചെ​റ ഇ​ൻ​ഫെ​രി​യോ​റെ സാ​ർ​ണോ രൂ​പ​ത​യും ചേ​ര്‍​ന്നാ​ണ് പു​ല്‍​ക്കൂ​ട് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പ്ര​ദേ​ശ​ത്തി​ന്‍റെ ത​നി​മ തെ​ളി​ഞ്ഞു​നി​ൽ​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് തി​രു​പ്പി​റ​വി​യു​ടെ ദൃ​ശ്യാ​വി​ഷ്കാ​രം. 2026 ജ​നു​വ​രി 11 വ​രെ പു​ല്‍​ക്കൂ​ടും ട്രീ​യും വ​ത്തി​ക്കാ​ന്‍ ച​ത്വ​ര​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും.

NRI

മ​താ​ധ്യാ​പ​ക​രു​ടെ ജൂ​ബി​ലി​യാ​ഘോ​ഷം ഇ​ന്നു​മു​ത​ൽ വ​ത്തി​ക്കാ​നി​ൽ

വ​ത്തി​ക്കാ​ൻ സി​റ്റി: പ്ര​ത്യാ​ശ​യു​ടെ ജൂ​ബി​ലി​വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മ​താ​ധ്യാ​പ​ക​രു​ടെ ജൂ​ബി​ലി​യാ​ഘോ​ഷം ഇ​ന്നു​മു​ത​ൽ 28 വ​രെ വ​ത്തി​ക്കാ​നി​ലും റോം ​ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​മാ​യി ന​ട​ക്കും. ഇ​ന്ത്യ​യു​ൾ​പ്പെ​ടെ 115 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 20,000ത്തി​ല​ധി​കം മ​താ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ക്കും.

ഇ​ന്നു രാ​വി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ലെ ‘വി​ശു​ദ്ധ വാ​തി​ൽ’ ക​ട​ന്നു​കൊ​ണ്ടാ​കും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക. രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഇ​തി​നാ​യി പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ത​വൈ​കു​ന്നേ​രം 6.30ന് ​സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ന​ട​ക്കു​ന്ന സാ​യാ​ഹ്ന​പ്രാ​ർ​ഥ​ന​യ്ക്ക് സു​വി​ശേ​ഷ​വ​ത്ക​ര​ണ​ത്തി​നാ​യു​ള്ള വ​ത്തി​ക്കാ​ൻ വി​ഭാ​ഗം പ്രോ-​പ്രീ​ഫെ​ക്‌​ട് ആ​ർ​ച്ച്ബി​ഷ​പ് റീ​നോ ഫി​സി​ഷെ​ല്ല നേ​തൃ​ത്വം ന​ൽ​കും.

നാ​ളെ രാ​വി​ലെ പ​ത്തി​ന് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ ജൂ​ബി​ലി​യാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. വൈ​കു​ന്നേ​രം നാ​ലി​ന് റോ​മി​ലെ വി​വി​ധ പ​ള്ളി​ക​ളി​ൽ മെ​ത്രാ​ന്മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​റ്റാ​ലി​യ​ൻ, ഇം​ഗ്ലീ​ഷ്, പോ​ർ​ച്ചു​ഗീ​സ്, സ്പാ​നി​ഷ്, ഫ്ര​ഞ്ച്, പോ​ളി​ഷ് ഭാ​ഷ​ക​ളി​ൽ മ​താ​ധ്യാ​പ​ക​ർ​ക്കാ​യി പ്ര​ത്യേ​ക സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ക്കും.

28നു ​രാ​വി​ലെ പ​ത്തി​ന് സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ത്വ​ര​ത്തി​ൽ ലെ​യോ മാ​ർ​പാ​പ്പ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ജൂ​ബി​ലി​യാ​ഘോ​ഷം സ​മാ​പി​ക്കും. ഇ​ന്ത്യ​യി​ൽ​നി​ന്നു​ൾ​പ്പെ​ടെ മി​ക​വ് പു​ല​ർ​ത്തി​യ 39 മ​താ​ധ്യാ​പ​ക​രെ മാ​ർ​പാ​പ്പ ആ​ദ​രി​ക്കും.

ആ​ല​പ്പു​ഴ രൂ​പ​താം​ഗ​വും വി​ശ്വാ​സ​രൂ​പീ​ക​ര​ണ​ത്തി​നാ​യു​ള്ള സി​സി​ബി​ഐ ക​മ്മീ​ഷ​ൻ നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ മെം​ബ​റു​മാ​യ ബോ​ബ​ൻ ക്ലീ​റ്റ​സ്, ബം​ഗ​ളൂ​രു അ​തി​രൂ​പ​താം​ഗ​വും യു​കാ​റ്റ് സം​ഘ​ട​ന​യു​ടെ മെം​ബ​റു​മാ​യ സു​നി​ൽ ആ​ന്‍റ​ണി തോ​മ​സ്, ഹൈ​ദ​രാ​ബാ​ദ് അ​തി​രൂ​പ​താം​ഗ​വും യൂ​ത്ത് കാ​റ്റി​ക്കി​സം ഓ​ഫ് കാ​ത്ത​ലി​ക് ച​ർ​ച്ച് (യു​കാ​റ്റ്) മെം​ബ​റു​മാ​യ ലാ​രി​സ പീ​റ്റ​ർ എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​യി​ൽ​നി​ന്ന് ആ​ദ​രി​ക്ക​പ്പെ​ടു​ന്ന മ​താ​ധ്യാ​പ​ക​ർ.

NRI

വി​ശു​ദ്ധ പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ മാ​ർ​പാ​പ്പ​യ്ക്കൊ​പ്പം സ​ഹ​കാ​ർ​മി​ക​നാ​യി മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ. ​എ​ഫ്രേം കു​ന്ന​പ്പ​ള്ളി

വ​ത്തി​ക്കാ​ൻ സി​റ്റി: വി​ശു​ദ്ധ കാ​ർ​ലോ അ​ക്കു​ത്തി​സി​ന്‍റെ ജീ​വ ച​രി​ത്ര​കാ​ര​നാ​യ മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ. ​എ​ഫ്രേം കു​ന്ന​പ്പ​ള്ളി​ക്ക് വ​ത്തി​ക്കാ​നി​ലെ വി​ശു​ദ്ധ പ്ര​ഖ്യാ​പ​ന​ച്ച​ട​ങ്ങി​ൽ ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പയ്​ക്കൊ​പ്പം സ​ഹ​കാ​ർ​മി​ക​നാ​കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ആ​ത്മ നി​ർ​വൃ​തി വാ​ക്കു​ക​ൾ​ക്ക​തീ​തം.

ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് കാ​ർ​ലോ അ​ക്കു​ത്തി​സി​നെ​യും പി​യ​ർ ജോ​ർ​ജോ ഫ്ര​സാ​ത്തി​യെ​യും മാ​ർ​പാപ്പ വി​ശു​ദ്ധ​രാ​യി പ്ര​ഖ്യാ​പി​ച്ച​ത്. കാ​ർ​ലോ അ​ക്കു​ത്തി​സി​ന്‍റെ അ​മ്മ​യും പി​യ​ർ ജി​യോ​ർ​ജി​യോ ഫ്ര​സാ​ത്തി​യു​ടെ കു​ടും​ബ​വും ന​ൽ​കി​യ പ്ര​ത്യേ​ക ക്ഷ​ണം സ്വീ​ക​രി​ച്ചാ​യി​രു​ന്നു വ​ത്തി​ക്കാ​നി​ലെ​ത്തി​യ​ത്.

2007-ൽ ​കാ​ർ​ലോ​യു​ടെ അ​മ്മ​യു​മാ​യി പ​രി​ച​യ​പ്പെ​ട്ട ഫാ. ​എ​ഫ്രേം 12 വ​യ​സു​ള്ള​പ്പോ​ഴാ​ണ് ജീ​വ ച​രി​ത്ര ര​ച​ന ന​ട​ത്തി​യ​ത്. 2011-ലാ​ണ് ഇം​ഗ്ലീ​ഷി​ലു​ള്ള ഈ ​ഗ്ര​ന്ഥം പൂ​ർ​ത്തി​യാ​ക്കി​യ​ത്. സ്കൈ​പ്പ് മു​ഖാ​ന്ത​രം കാ​ർ​ലോ​യു​ടെ മാ​താ​പി​താ​ക്ക​ളു​മാ​യി സം​ഭാ​ഷ​ണം ന​ട​ത്തി​യാ​ണ് ഗ്ര​ന്ഥം ത​യാ​റാ​ക്കി​യ​ത്. ഈ ​ഗ്ര​ന്ഥ​മാ​ണ് കാ​ർ​ലോ​യു​ടെ നാ​മ​ക​ര​ണ ന​ട​പ​ടി​ക​ൾ​ക്ക് വി​ത്തു പാ​കി​യ​ത്.

2013ൽ ​കാ​ർ​ലോ ദൈ​വ​ദാ​സ​നാ​യ​പ്പോ​ൾ, ഏ​ഷ്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കാ​ർ​ലോ അ​ക്കു​ത്തി​സി​ന്‍റെ നേ​തൃ​ത്വ​വും ഫാ.​ എ​ഫ്രേ​മി​നാ​യി​രു​ന്നു. ബ്ര​സീ​ൽ, ഫി​ലി​പ്പീ​ൻ​സ്, അ​ർ​ജ​ന്‍റീ​ന, ചൈ​ന, ഇ​ന്ത്യ തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ദ്ദേ​ഹം കാ​ർ​ലോ​യു​ടെ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ചു.

ഇ​ടു​ക്കി ജി​ല്ല​യി​ൽ ഉ​പ്പു​ത​റ സ്വ​ദേ​ശി​ക​ളാ​യ റി​ട്ട.​ എ​സ്ഐ ജോ​യി​സി​ന്‍റെ​യും പ​രേ​ത​യാ​യ ജെ​സി​യു​ടെ​യും മ​ക​നാ​ണ് എ​ഫ്രേം അ​ച്ച​ൻ. കാ​ർ​ലോ വാ​ഴ്ത്ത​പ്പെ​ട്ട​വ​രു​ടെ നി​ര​യി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ടീ ​ഷ​ർ​ട്ടും അ​ഴു​കാ​ത്ത ഹൃ​ദ​യ​ത്തി​ന്‍റെ ഭാ​ഗ​വും ഉ​ൾ​പ്പെ​ടു​ത്തി ഇ​ന്ത്യ​യി​ൽ ന​ട​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​തും അ​ച്ച​നാ​യി​രു​ന്നു.

ഇ​തി​നു പു​റ​മേ 1500 വി​ശു​ദ്ധ​രു​ടെ തി​രു​ശേ​ഷി​പ്പു​ക​ളു​മാ​യി ന​ട​ത്തി​യ പ്ര​യാ​ണ​ത്തി​ന് തു​ട​ക്ക​മി​ടാ​ൻ ക​ഴി​ഞ്ഞ​ത് അ​ച്ച​ന്‍റെ മ​ന​സി​ൽ​നി​ന്ന് ഇ​ന്നും മാ​ഞ്ഞി​ട്ടി​ല്ല. കാ​ർ​ലോ വോ​യി​സ് മാ​ഗ​സി​നും ഹൈ​വേ ഓ​ഫ് ഹെ​വ​ൻ എ​ന്ന ഗ്ര​ന്ഥ​വും അ​ച്ച​ൻ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

ഭാ​ര​ത​ത്തി​ൽ കാ​ർ​ലോ അ​ക്കു​ത്തി​സ് മ്യൂ​സി​യ​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നു​ള്ള ശി​ലാ​ഫ​ല​കം പാ​പ്പ വെ​ഞ്ച​രി​ച്ച് ന​ൽ​കി​യി​രു​ന്നു. 2007-ൽ ​പി​യ​ർ ജോ​ർ​ജോ ഫ്ര​സാ​ത്തി​യെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​രീ​പു​ത്രി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് എ​ഫ്രേം അ​ച്ച​ൻ ര​ചി​ച്ച​ത്.

കാ​ർ​ലോ​യു​ടെ ലാ​പ്ടോ​പ്പ്, കാ​ൽ​ക്കു​ലേ​റ്റ​ർ, ടെ​ന്നീ​സ് ബാ​റ്റ് തു​ട​ങ്ങി​യ​വ ത​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്നും, അ​വ​യെ​ല്ലാം ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ക്കാ​നാ​യ​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ച്ച​ൻ പ​റ​ഞ്ഞു.

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ, മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, മാ​ർ ജോ​ർ​ജ് പ​ള്ളി​പ്പ​റ​ന്പി​ൽ, ക​ർ​ദി​നാ​ൾ പി​സ​ബ​ല്ല, ക​ർ​ദി​നാ​ൾ ക്ലീ​മി​സ് മാ​ർ ബ​സേ​ലി​യോ​സ് ബാ​വ, ക​ർ​ദി​നാ​ൾ ലു​യി​സ് റ​ഫേ​ൽ സാ​ക്കോ, മാ​ർ റ​ഫേ​ൽ ത​ട്ടി​ൽ എ​ന്നി​വ​രു​ടെ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ശു​ദ്ധ​പ​ദ​വി പ്ര​ഖ്യാ​പ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക്ഷ​ണം ല​ഭി​ച്ച​ത് അ​പൂ​ർ​വ അ​നു​ഭ​വ​മാ​ണെ​ന്നാ​ണ് എ​ഫ്രേം അ​ച്ച​ൻ പ​റ​യു​ന്ന​ത്.

Latest News

Corehub Up